Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parish Festival

Middle East and Gulf

കു​വൈ​റ്റ് സി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ പാ​രീ​ഷ് ഫെ​സ്റ്റി​വ​ൽ 21ന്

കു​വൈ​റ്റ് സി​റ്റി: മാ​ർ​ത്തോ​മാ ഇ​ട​വ​ക​യു​ടെ പാ​രി​ഷ് ഫെ​സ്റ്റി​വ​ൽ ഈ ​മാ​സം 21ന് ​രാ​വി​ലെ ഏ​ഴ് മു​ത​ൽ രാ​ത്രി ഏ​ഴ് വ​രെ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

"ദൈ​വ​മേ ഞ​ങ്ങ​ളെ യ​ഥാ​സ്ഥാ​ന​പ്പെ​ടു​ത്ത​ണ​മേ' (സ​ങ്കീ​ർ​ത്ത​ന​ങ്ങ​ൾ: 80: 3) എ​ന്ന ചി​ന്താ​വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി "ഹൊ​സ്ദോ : ദി ​ഫീ​സ്റ്റ് ഓ​ഫ് റി​ട്ടേ​ർ​ണിം​ഗ്' എ​ന്ന അ​ർ​ഥം വ​രു​ന്ന സു​റി​യാ​നി വാ​ക്കാ​ണ് പാ​രീ​ഷ് ഫെ​സ്റ്റി​വ​ലി​നു വേ​ണ്ടി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന ചി​ന്താ​വി​ഷ​യം.

രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ​യു​ടെ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത റൈ​റ്റ്. ​റ​വ.​ഡോ.​ യൂ​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. കൂ​ടാ​തെ മ​റ്റ് വി​ശി​ഷ്ട വ്യ​ക്തി​ക​ൾ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

ഗാ​യ​ക​രാ​യ ര​ഞ്ജി​നി ജോ​സ്, ലി​ബി​ൻ സ്‌​ക​റി​യ, അ​നു​പ് കോ​വ​ളം, കൂ​ടാ​തെ കോ​മ​ഡി ആ​ർ​ട്ടി​സ്റ്റ് സു​ധി ക​ലാ​ഭ​വ​ൻ എ​ന്നി​വ​ർ അ​ണി​നി​ര​ക്കു​ന്ന ഗാ​ന​വി​രു​ന്നും കോ​മ​ഡി പ​രി​പാ​ടി​യും പാ​രീഷ് ഫെ​സ്റ്റി​വ​ലി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യി​രി​ക്കു​ന്നു.

വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, സ്പോ​ർ​ട്സ് ആ​ൻ​ഡ് ഗെ​യിം​സ്, അ​ത്ഭു​ത ചെ​പ്പ്, ബി​ങ്കോ, നി​ര​വ​ധി വ്യ​ത്യ​സ്ത​മാ​യ വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കു​ന്ന ഭ​ക്ഷ​ണ​ശാ​ല​ക​ൾ, നാ​ട​ൻ ത​ട്ടു​ക​ട എ​ന്നി​വ​യും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു

ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ഫി​നോ എം. ​തോ​മ​സി​ന്‍റെ​യും ജ​ന​റ​ൽ ക​ൺ​വീ​ന​ർ ​ജോ​ബി കാ​ര​മേ​ലിന്‍റെ​യും ഇ​ട​വ​ക ചു​മ​ത​ല​ക്കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ 18 ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു.

Latest News

Up